മണിക്കൂറോളം ഇരുന്ന് ജോലി ചെയ്യുന്നവരാണോ?

കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണ് ഇന്ന് അധികവും. ഇരുന്നുള്ള ജോലി പലതരത്തിലുള്ള, ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരിൽ നടുവേദന, കഴുത്ത് വേദന പോലുള്ള പ്രശ്നങ്ങളുണ്ടാകാം. തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നു. തുടര്‍ച്ചയായി ഇരിക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു.

അഞ്ച് മണിക്കൂർ കൂടുതൽ ഇരുന്ന് ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാമെന്ന് പഠനങ്ങളിൽ പറയുന്നു. അധികനേരം ഇരുന്ന് ജോലി ചെയ്താൽ ഉണ്ടാകാവുന്ന രോ​ഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം…

ഹൃദ്രോ​ഗങ്ങൾ

അധിക നേരം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ഹൃദ്രോ​ഗങ്ങൾ പിടിപെടാമെന്ന് വിദ​ഗ്ധർ പറയുന്നു. ഇരുന്ന് ജോലി ചെയ്യുമ്പോൾ രക്തവാഹിനികളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.

ശരീരവേദന

ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ശരീര വേദന കാര്യമായി ഉണ്ടാകാം. കഴുത്ത് വേദന, നടുവേദന , കാൽ മുട്ട് വേദന എന്നിവയാണ് പ്രധാനമായും ഉണ്ടാകുന്നത്. കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവർ ഇടവിട്ട് എഴുന്നേറ്റ് നടക്കേണ്ടത് അത്യാവശ്യമാണ്. പടികൾ കയറുകയോ അഞ്ച് മിനിറ്റ് നടക്കുകയോ ചെയ്യുന്നത് ശരീരവേദന കുറയും

മൈഗ്രെയ്ൻ

ഓർമ്മശക്തി കുറയാമെന്നും മെെ​ഗ്രേയ്ൻ പിടിപെടാമെന്ന് ​ഗവേഷകർ പറയുന്നു. ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന വേദനകളില്‍ ഒന്നാണ് മൈഗ്രെയ്ൻ. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേന്‍. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും.

അമിതവണ്ണം

കമ്പ്യൂട്ടറിന്റെ മുന്നിൽ അധിക നേരം ഇരുന്ന് ജോലി ചെയ്യുന്നത് പൊണ്ണത്തടിയ്ക്ക് കാരണമാകും. ഇരുന്ന് ജോലി ചെയ്യുമ്പോൾ ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞ് കൂടുകയും നല്ല കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *