വർക്കൗട്ട്‌ കഴിഞ്ഞിട്ടുള്ള ഫുഡ്‌ മെനു തയ്യാറാക്കാം

ശരീരത്തിന്റെ രൂപഭംഗി മെച്ചപ്പെടുത്താൻ വ്യായമങ്ങൾ ശീലമാക്കുന്നവരുടെ എണ്ണം കൂടി വരികയാണ്.  വർക്കൗട്ട്‌ ചെയ്യാൻ ശരീരത്തിനു ധാരാളം ഊർജ്ജം ആവശ്യമുണ്ട്‌. ഇത്‌ കൃത്യമായ അളവിൽ കിട്ടിയില്ലെങ്കിൽ മസിലിൽ നിന്ന് പ്രോട്ടീൻ എടുത്ത്‌ ശരീരം ഊർജ്ജമുണ്ടാക്കും. ഇത്‌ ശരീരഭംഗി നഷ്ടപ്പെടുന്നതിനു കാരണമാകും. ഊർജ്ജം നൽകുന്ന ഭക്ഷണത്തോടൊപ്പം ധാരാളം പ്രോട്ടീനും അകത്തു ചെന്നില്ലെങ്കിൽ മസിലുകളുടെ വലിപ്പം വർദ്ധിപ്പിക്കാൻ ശരീരത്തിനു സാധിക്കില്ല. വ്യായാമാശേഷം കഴിക്കുന്ന ഭക്ഷണം പ്ലാൻ ചെയ്യുന്നത്‌ ഇതു രണ്ടും മനസ്സിൽ വെച്ചായിരിക്കണം.

 

  • പാലും കൊഴുപ്പു നീക്കം ചെയ്ത പാൽ ഉൽപ്പന്നങ്ങളും ഊർജ്ജത്തിന്റെയും പ്രോട്ടീന്റെയും സമൃദ്ധമായ സ്രോതസ്സുകളാണു. ദഹിക്കാനും ആഗിരണം ചെയ്യാനും വലിയ ബുദ്ധിമുട്ട്‌ ഉണ്ടാക്കാത്തതിനാൽ ഇവ പോസ്റ്റ്‌ വർക്കൗട്ട്‌ ഡ്രിങ്കുകളായി ഉപയോഗിക്കാം.

 

  • കടല, ചെറുപയർ തുടങ്ങിയ പയറുവർഗ്ഗങ്ങൾ മുളപ്പിച്ചോ വേവിച്ചോ സ്വാദിഷ്ടമായ പോസ്റ്റ്‌ വർക്കൗട്ട്‌ സ്നാക്സ്‌ ഉണ്ടാക്കാവുന്നതാണ്.

 

  • നിലക്കടല, ബദാം ഇവ ഉയർന്ന അളവിൽ പ്രോട്ടീൻ ഉള്ളവയും വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കുന്നവയാണ്. ഉയർന്ന അളവിൽ കാലറി അടങ്ങിയിരിക്കുന്ന ഇവ കഴിക്കുമ്പോൾ ആവശ്യത്തിനു വെള്ളം കുടിക്കണം.

 

  • പെട്ടെന്ന് പ്രോട്ടീൻ അകത്തെത്തിക്കാൻ പറ്റിയ ഭക്ഷണങ്ങളാണ് മുട്ട, കോഴി, മീൻ എന്നിവ. കോഴിമുട്ട പുഴുങ്ങി വെള്ള മാത്രം കഴിക്കാം. മാംസങ്ങളും മീനും വേവിച്ചു കഴിക്കുന്നതാണു നല്ലത്‌. ഇവയുടെ കൂടെ ഏതാനും പഴങ്ങളോ പാനീയങ്ങളോ കഴിച്ചാൽ പെട്ടെന്നുള്ള കാലറിയുടെ ആവശ്യം പരിഹരിക്കാം.

 

കടപ്പാട്‌
ഡോ. അരുൺ മംഗലത്ത്‌
ജനറൽ സർജറി
ഗവ. മെഡിക്കൽ കോളേജ്‌ കോഴിക്കോട്‌

Leave a Reply

Your email address will not be published. Required fields are marked *