കറ്റാര്‍വാഴ ജെല്ല് ഇനി മുഖത്തും തേക്കാം!

മുഖത്തെ ചെറിയ പാടുകളോ കുരുക്കളോ എന്തും അവരെ വല്ലാതെ അലട്ടും. അതിന് പറ്റിയ ഒരു പ്രതിവിധിയാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ പൊതുവെ തലമുടിയുടെ ആരോഗ്യത്തിനാണ് ഉപയോഗിക്കുന്നത്. പലര്‍ക്കും ഇവ മുഖത്ത് പുരട്ടിയാലുളള ഗുണങ്ങളെ കുറിച്ച് അറിയില്ല.

കറുത്തപാടുകള്‍ക്ക്

മുഖത്തെ കറുത്തപാടുകൾ മാറാൻ നല്ലതാണ് കറ്റാർവാഴ. അല്‍പ്പം കറ്റാര്‍വാഴ ജെല്ല്, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 20 മിനിറ്റ് നേരത്തേക്ക് മുഖത്തു പുരട്ടുക. ഇത് മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ സഹായിക്കും.

കണ്‍തടത്തിലെ കറുപ്പ്

കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് മസ്‌ലിന്‍ തുണിയില്‍ പൊതിഞ്ഞ് കണ്‍പോളകളിലും കണ്‍തടത്തിലും വയ്ക്കുക. കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് തലയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് മുടിയുടെ തിളക്കം വര്‍‍ദ്ധിപ്പിക്കാന്‍ സഹായിക്കും .

കരിവാളിപ്പ്

പലര്‍ക്കുമുളള പ്രശ്നമാണ് കരിവാളിപ്പ്. ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അര സ്പൂണ്‍ കസ്തൂരി മഞ്ഞളും ചേര്‍ത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് സൂര്യതാപമേറ്റ ചര്‍മത്തിന് വളരെ നല്ലതാണ്.

മുടിക്ക്

മുടിയുടെ ആരോഗ്യത്തിന് കറ്റാര്‍ വാഴ വളരെ നല്ലതാണ്. കറ്റാര്‍ വാഴ ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്.

Leave a Reply

Your email address will not be published. Required fields are marked *