പുരികത്തിനും അഴക് കൂട്ടാം…

പുരികത്തിന്‍റെ കട്ടികൂട്ടി ഭംഗിയോടെ സംരക്ഷിക്കാന്‍ സഹായിക്കുന്ന എന്തൊക്കെയാണെന്ന് നോക്കാം.

  • ആവണക്കെണ്ണ ദിവസവും പുരികത്തിൽ പുരട്ടുന്നത് നല്ലതാണ്. ആവണക്കെണ്ണയിൽ അൽപം തേൻ ചേർത്ത് ദിവസവും രണ്ട് മിനിറ്റ് മസാജ് ചെയ്യുന്നത് പുരികത്തിന് കട്ടികൂടാൻ സഹായിക്കും.30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ പുരികം കഴുകി കളയുകയും വേണം.

 

  •  മുട്ടയുടെ വെള്ള നന്നായി പുരികത്തിൽ തേച്ച് പിടിപ്പിക്കുന്നത് ​നല്ലതാണ്. 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാൻ മറക്കരുത്. പുരികം കൂടുതൽ കറുപ്പ് നിറമാകാൻ മുട്ടയുടെ വെള്ള സഹായിക്കും.

 

  •  സവാളയുടെ നീര് പുരികത്തിന് നല്ലതാണ്. സവാള മിക്‌സിയിലിട്ട് ജ്യൂസ് ആയി അടിച്ചെടുത്ത്, ചെറിയ അളവില്‍ പുരികത്തില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിട്ട് കഴിയുമ്പോള്‍  ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക. ഇത് പുരികത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാണ്.

 

  •  പുരികം കൂടുതൽ തിളക്കമുള്ളതാക്കാൻ ഒലീവ് ഓയിൽ പുരട്ടുന്നത് നല്ലതാണ്. ഒലീവ് ഓയിൽ ഉറങ്ങുന്നതിന് മുമ്പ് പുരികത്തിൽ പുരട്ടുന്നത് ​ഗുണം ചെയ്യും.

 

  •  പുരികത്തിലെ താരൻ മാറ്റാൻ ദിവസവും ഒരു സ്പൂൺ വെളിച്ചെണ്ണ പുരികത്തിൽ പുരട്ടുന്നത് ​സ​ഹായകമാണ്.

 

  •  ചെമ്പരത്തി പൂവോ ഇലയോ മിക്സിയിലിട്ട് നല്ല പോലെ അരച്ചെടുത്ത ശേഷം പുരികത്തിൽ പുരട്ടുന്നത് പുരികത്തിന്റെ വളർച്ചയെ കൂടുതൽ സഹായിക്കും. 30 മിനിറ്റ് പുരട്ടിയ ശേഷം മുഖം ചെറുചൂട് വെള്ളത്തിൽ കഴുകുക.

Leave a Reply

Your email address will not be published. Required fields are marked *