മുടി കളർ ചെയ്യുമ്പോൾ…

മുടി കളർ ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ചുവപ്പ്, പച്ച,നീല അങ്ങനെ പലതരത്തിലുള്ള കളറാണ് മുടിയ്ക്ക് നൽകുന്നത്. വീട്ടിലിരുന്ന് മുടി കളർ ചെയ്യുന്നവരാണ് അധികവും. എന്നാൽ കളർ ചെയ്യുന്നതിന്റെ ദോഷവശങ്ങളെ കുറിച്ച് പലർക്കും അറിയില്ല.

അമോണിയ അടങ്ങിയ ഡൈയും ഹെയർ കളറാണ് ഉപയോഗിക്കുന്നതെങ്കിൽ ഇത് മുഖത്തും തലയിലും പാടുകൾ വരുത്തിയേക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അമോണിയ ചേർന്നിട്ടില്ലെന്ന് പറഞ്ഞാലും പാക്കറ്റുകളിൽ എത്തുന്ന ഡൈയിലും ഹെയർ കളറിലും ഇവ ചെറിയ അളവിലെങ്കിലും ചേരാതിരിക്കുന്നില്ല.

നിലവാരമില്ലാത്ത ഡൈ, ഹെയർ കളറുകൾ എന്നിവയുടെ ഉപയോഗം കവിളുകളിലും മുഖചർമത്തിലാകെയും പാടുകൾ വരുത്തിയേക്കും. സ്ഥിരമായി ഡൈ ചെയ്യുന്നതും ദോഷം ചെയ്യും. ഡെെ ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. ഡെെയ്ക്ക് പകരം വീട്ടിൽ തയ്യാറാക്കിയ ഹെന്ന ഉപയോ​ഗിക്കുന്നതാകും കൂടുതൽ നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *