ക്യാൻസറിന് എന്നെ കിട്ടിയില്ല!

ഞാൻ ഈ ദിനമെത്താൻ കാത്തിരിക്കുകയായിരുന്നു. ഫെയ്സ്ബുക്കിൽ എല്ലാവരും ആഘോഷിക്കുന്ന ‘പത്തു വർഷ വെല്ലുവിളി’ ഏറ്റെടുക്കാൻ – പറയുന്നത്‌ മലയാളികളുടെ പ്രിയ താരം മംമ്ത മോഹൻദാസാണ്.

ലോക ക്യാൻസർ ദിനമായ തിങ്കളാഴ്ച ഫെയ്സ്ബുക്കിന്റെ പത്തു വർഷ ചലഞ്ച്‌ ഏറ്റെടുത്ത്‌, അവർ പോസ്റ്റ്‌ ചെയ്ത്‌ ചിത്രവും കുറിപ്പും വൈറലായി. അവർ എഴുതുന്നു :

2009 എന്റെയും കുടുംബത്തിന്റെയും മൊത്തം പദ്ധതികൾ മാറ്റിമറിച്ച വർഷമാണ്. ഏറെ വെല്ലുവിളി നിറഞ്ഞ 10 വർഷമാണ് കടന്ന് പോയത്‌. എന്നാലിന്ന് 2019 ൽ തിരിഞ്ഞ്‌ നോക്കുമ്പോൾ എനിക്കേറെ സംതൃപ്തി തോന്നുന്നു. ഞാൻ ശക്തമായി പോരാടി. തടസ്സങ്ങളെ അതിജീവിച്ചു. വർഷങ്ങളോളം പോസിറ്റീവ്‌ ആയിരിക്കുക എന്നത്‌ അത്ര എളുപ്പമല്ല. പക്ഷേ ഞാൻ അത്‌ സാധിച്ചു. കുറച്ചാളുകൾ അതിനായി എന്നെ സഹായിച്ചു. ഞാനവരോട്‌ നന്ദി പറയുന്നു. പ്രത്യേകിച്ച്‌ എന്റെ
അച്ഛനമ്മമാരോട്‌. സഹോദരസ്നേഹം തന്ന എന്റെ ചില കസിൻസ്‌, ഞാൻ ശരിക്കും ആരോഗ്യവതിയാണോ അതോ അഭിനയിക്കുകയാണോ എന്ന് നിരന്തരം അന്വേഷിക്കുന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ. ഒപ്പം നിന്ന സഹപ്രവർത്തകർ. കൂടുതൽ മനോഹരമായി ചെയ്തു തീർക്കാൻ വെല്ലു വിളിച്ച്‌ അവർ എനിക്ക്‌ തന്ന അവസരങ്ങൾ. എല്ലാറ്റിനും നന്ദി.

Leave a Reply

Your email address will not be published. Required fields are marked *