നഴ്സസ് ദിനാഘോഷ സംസ്ഥാനതല ഉദ്‌ഘാടനം കണ്ണൂരിൽ

നഴ്സസ് ദിനാഘോഷ സംസ്ഥാനതല ഉദ്‌ഘാടനം നാളെ കണ്ണൂരിൽ വച്ച് രാവിലെ പത്ത് മണിക്ക് നടക്കും. ഇ. കെ. നായനാർ അക്കാദമി ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങ്. ബഹു. ആരോഗ്യ മന്ത്രി ശ്രീമതി കെ.കെ ശൈലജ ടീച്ചർ ഉദ്‌ഘാടന കർമ്മം നിർവ്വഹിക്കും. ബഹു. മ്യൂസിയം പുരാവസ്തു പുരാരേഖ തുറമുഖ വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. മികച്ച സേവനം കാഴ്ചവെച്ച നഴ്‌സുമാർക്കുള്ള സംസ്ഥാന, ജില്ലാ അവാർഡുകൾ, ചടങ്ങിൽ നൽകും. മുഖ്യാതിഥിയായി ബഹു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. സരിത ആർ. എൽ. പങ്കെടുക്കും. നിപ വൈറസ് ബാധിതരെ ശുശ്രൂഷിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ ലിനി സിസ്റ്ററുടെ ഭർത്താവും മക്കളും ചടങ്ങിൽ പങ്കെടുക്കും.

നഴ്സസ് വാരാഘോഷത്തിന്റെ ജില്ലാതല ഉദ്‌ഘാടനം മെയ് ആറിന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.വി സുമേഷ് നിർവ്വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്തങ്ങളായ പരിപാടികൾ നടന്നു. നഴ്സസ് വാരാഘോഷത്തിന്റെ മത്സര പരിപാടികളിലെ വിജയികൾക്കുള്ള സമ്മാനദാനം നാളെ നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.വി സുമേഷ് നൽകും.

Leave a Reply

Your email address will not be published. Required fields are marked *