മഴക്കാലമായി ഇനി ഭക്ഷണകാര്യവും ശ്രദ്ധിക്കണം…

 

  • മഴക്കാലമായാല്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ഭക്ഷ്യവിഷബാധയ്ക്കുമുള്ള സാധ്യത വളരെ കൂടുതലാണ്. വഴിയോരങ്ങളിലേയും ഹോട്ടലുകളിലേയും ഭക്ഷണം പരമാവധി ഒഴിവാക്കുക.

 

  • മഴക്കാലത്തെ അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പത്തിന്റെ അളവ് ദഹനത്തെ സാരമായി ബാധിക്കും. എണ്ണയില്‍ വറുത്ത ഭക്ഷണവും അമിതഭക്ഷണവും കടുത്ത ആമാശയപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

 

  • പാല്‍, പഞ്ചസാര, മത്സ്യം, മാംസം, ഇലക്കറികള്‍ എന്നിങ്ങനെ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും മഴക്കാലത്ത് ഒഴിവാക്കണം.

 

  • ശുദ്ധീകരിച്ച വെള്ളം മാത്രമേ കുടിക്കുന്നുള്ളു എന്ന് ഉറപ്പ് വരുത്താനും ശ്രദ്ധിക്കണം.

 

  • മഴക്കാലത്ത് ഗ്രീന്‍ ടീ, ലെമണ്‍ ടീ, തൈര്, പച്ചക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഭക്ഷണം പാകം ചെയ്യാന്‍ ഒലിവ് ഓയിലോ സണ്‍ഫ്‌ളവര്‍ ഓയിലോ ആണ് കൂടുതൽ നല്ലത്.

 

  • ധാരാളം വെള്ളം കുടിക്കുന്നതും ആവിയില്‍ വേവിച്ച പച്ചക്കറികള്‍ കഴിക്കുന്നതും മഴക്കാലത്ത് ആമാശയത്തെ സംരക്ഷിക്കാന്‍ സഹായിക്കും. ഇത്തരത്തിലുള്ള ചെറിയ മുന്‍കരുതലുകളിലൂടെ മഴക്കാലത്തെ രോ​ഗങ്ങൾ വരാതെ നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *